കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റി
തൃശൂര്‍ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവതായി ബി ജെ പി നേതൃത്വം അറിയിച്ചു. മറ്റന്നാള്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കേണ്ടതിന്റെ ഭാഗമായ തിരക്കുള്ളതിനാലാണ് പരിപാടി മാറ്റുന്നതെന്നു നേതൃത്വം അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.