കേളകം അടക്കാത്തോട് – വാളുമുക്ക് കോളനിയിൽ കാട്ടാനയിറങ്ങി
കണ്ണൂർ: കേളകം അടക്കാത്തോട് – വാളുമുക്ക് കോളനിയിൽ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെയാണ് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത്.തകർന്ന മതിൽ കടന്നാണ് ആന ജനവാസ മേഖലയിലേക്ക് കടന്നത്. ഏറെനേരം ഭീതി പരത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് മടങ്ങി.സമീപ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങിയ കാട്ടാന തിരിച്ച് ആന മതിൽ കടന്ന് മടങ്ങുകയായിരുന്നു.