കാട്ടാന തുമ്പികൈകൊണ്ട് ചുഴറ്റിയെറിഞ്ഞ യുവാവ് അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
രാജപുരം: കാട്ടാന തുമ്പികൈകൊണ്ട് ചുഴറ്റിയെറിഞ്ഞ യുവാവ് അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പനത്തടി മരുതോം ശിവഗിരിയിലാണ് സംഭവം.മൊട്ടയംകൊച്ചി ദേവരോലിക്കല്‍ ബേബിയുടെ മകന്‍ ടി.ജെ ഉണ്ണി(31)യെയാണ് കാട്ടാന ചുഴറ്റിയെറിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെ വനാതിര്‍ത്തിയിലെ വെള്ളത്തിന്‍റെ ടാപ്പ് തുറക്കാനെത്തിയപ്പോഴാണ് പിന്നാലെയെത്തിയ കാട്ടാന ഉണ്ണിയെ തുമ്പികൈകൊണ്ട് ചുഴറ്റിയെറിഞ്ഞത്. ഉണ്ണിയെ ആന ചുഴറ്റിയെറിയുന്നത് തൊട്ടടുത്തുതന്നെ ടാപ്പിങ്ങില്‍ ഏര്‍പ്പെട്ട നാട്ടുകാരനായ ടാപ്പിംഗ് തൊഴിലാളി സുകുമാരന്‍ കാണുകയായിരുന്നു. ഇയാളാണ് ഉണ്ണിയെ രക്ഷപ്പെടുത്തിയത്. പിന്നീട് നാട്ടുകാരെ വിവരമറിയിച്ച് സംഘടിച്ചെത്തിയ നാട്ടുകാർആനയെ വിരട്ടിയോടിക്കുകയായിരുന്നു. പരിക്കേറ്റ ഉണ്ണിയെ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.