ആർ.എസ്.പി വിറകടുപ്പു കത്തിച്ച് ഏജീസ് ആഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി
തിരുവനന്തപുരം . കടുത്ത വിലവർദ്ധനവു മൂലം ജനജീവിതം താറുമാറായസാഹചര്യത്തിലും പ്രധാനമന്ത്രിയും ബി.ജെ.പി സർക്കാരും ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് ആർ എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർപ്രസന്നകുമാർ കുറ്റപ്പെടുത്തി. ഗ്യാസ് സിലിണ്ടറിന്അമിതമായി വില വർദ്ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ആർ.എസ്.പിയുടെ ആഭിമുഖ്യത്തിൽ ഏജീസ് ഓഫീസിനു മുന്നിൽ വിറകടുപ്പ് കത്തിച്ച് കഞ്ഞി വെച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജില്ലാ സെക്രട്ടറി .ഗാർഹിക സിലിണ്ടറിന്റെ വില 300 രൂപയായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് 1200 രൂപയായി ഉയർത്തിയതെന്നും ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.കെ.എസ്. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.ശ്രീകുമാരൻ നായർ , കെ.ജയകുമാർ , കെ.ചന്ദ്രബാബു, പി.ശ്യാംകുമാർ , സൂസി രാജേഷ്, ഗ്രേസ് മെർലിൻ, പി.ശ്യാമള, ഷാഹിദ ബീവി, എസ്.എസ്.സുധീർ , തിരുവല്ലം മോഹനൻ എന്നിവർ സംസാരിച്ചു.