കേട്ടുകേൾവിയില്ലാത്ത പ്രണയപ്പകയുടെയും ക്രിമിനൽ ആസൂത്രണത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ
ശ്രീകാര്യത്തു പ്ലസ് വൺ വിദ്യാർത്ഥി എ.ഡി. അഭിരാമിനെ (17) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പുറത്തുവരുന്നത് കേട്ടുകേൾവിയില്ലാത്ത പ്രണയപ്പകയുടെയും ക്രിമിനൽ ആസൂത്രണത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ പ്രായപൂർത്തിയാകാത്ത 17കാരൻ, ഇയാളുടെ പുതിയ പെൺസുഹൃത്തായ അനന്ത (18), കൊലപാതകത്തിനും മൃതദേഹം മറവു ചെയ്യാനും സഹായിച്ച കുപ്രസിദ്ധ ഗുണ്ട ഉമർ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ 17കാരൻ ഒന്നാം പ്രതിയും ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്.പ്രണയപ്പകയാണ് ഈ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. 17കാരനായ ഒന്നാം പ്രതി തന്റെ മുൻ കാമുകിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. തുടർന്ന് ഇയാൾ കഴക്കൂട്ടം ഗവ. ഐ.ടി.ഐ വിദ്യാർത്ഥിനിയായ മണക്കാട് സ്വദേശിനി അനന്തയുമായി പ്രണയത്തിലായി. എന്നാൽ, ഇതിനിടെ 17കാരന്റെ മുൻ കാമുകി തന്റെ പുതിയ കാമുകനുമൊത്തുള്ള ചിത്രങ്ങൾ ഇയാൾക്ക് ഫോണിൽ അയച്ചുകൊടുത്തു. ഈ പുതിയ കാമുകൻ കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തായിരുന്നു. തന്റെ പഴയ കാമുകി തന്നിൽ നിന്ന് അകലാൻ കാരണം ഈ യുവാവാണെന്ന് വിശ്വസിച്ച 17കാരൻ, ഇയാളെ വകവരുത്താൻ ആസൂത്രണം ചെയ്യുകയായിരുന്നു.##sreekaryam

