ബീഹാറിൽ വ്യാജമദ്യ ദുരന്തം : മൂന്ന് പേർ മരിച്ചു

Spread the love

ഭോപ്പട്പൂര്‍: ബീഹാറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ബീഹാറിൽ മൂന്ന് മരണം. സംഭവത്തെ തുടര്‍ന്ന് ഏഴ് പേർ ആശുപത്രിയിലാണ്. ബീഹാറിലെ ഭോപ്പട്പൂരിലാണ് സംഭവം. മദ്യം കഴിച്ച് അവശനിലയിലായ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്നലെ രാത്രി ഏഴ് മണിയോടെ വയറുവേദനയും ഛർദ്ദിയും കൊണ്ട് അവശരായ നിലയിൽ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാൾ എത്തിയപ്പോൾ തന്നെ മരണപ്പെട്ടു.ആരോഗ്യനില വഷളായ രണ്ട് പേരെ പാറ്റ്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *