പിടിച്ചതിനേക്കാൾ വലുത് റെഡ് ബുക്കിൽ!’; 25 കോടിയുടെ ഹവാല ഇടപാട്; റിയാസിനും വീണയ്ക്കും പൂട്ടുമായി ഇ.ഡി റിപ്പോർട്ട്
തിരുവനന്തപുരം: സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തിനിടെ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കടുത്ത കുരുക്കായി മാറിയേക്കാവുന്ന കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. റെയ്ഡിനിടെ കണ്ടെടുത്ത ‘റെഡ് ബുക്ക്’ (ചുവന്ന ഡയറി) പ്രധാന തെളിവായി ഉയർത്തിക്കാട്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് അതീവ ഗുരുതരമായ വിവരങ്ങളടങ്ങിയ റിപ്പോർട്ട് നൽകിയത്. ടി. വീണയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഈ ഡയറി ലഭിച്ചതെന്നും ഇതിലെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ തുടർ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് വെളിച്ചത്തായതെന്നും റിപ്പോർട്ടിൽ പറയുന്നു.


