നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസ് ടീം നടത്തിയ പരിശോധനയിൽ 4.5 ഗ്രാം MDMA യുമായി യുവാവ് പിടിയി

Spread the love

*തിരുവനന്തപുരം ഡിവിഷൻ* *എക്സൈസ് സർക്കിൾ ഓഫീസ് നെയ്യാറ്റിൻകര* *06.09. 2026* *നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസ് ടീം നടത്തിയ പരിശോധനയിൽ 4.5 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ ലഹരിക്കെതിരെ എക്സൈസ് വകുപ്പ് നടത്തിവരുന്ന *ഓപ്പറേഷൻ തണ്ടർ* സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മലയിൻകീഴ് – പേയാട് റോഡിൽ തച്ചോട്ടുകാവിന് സമീപം വാഹന പരിശോധനയ്ക്കിടയിൽ 4.5 ഗ്രാം MDMA യുമായി Dominar മോട്ടോർസൈക്കിളിൽ സഞ്ചരിച്ചു വന്ന നിയമ വിദ്യാർത്ഥി കൂടിയായ മലയം സ്വദേശി 32 വയസ്സുള്ള ജിനേഷ് ജയൻ എന്നയാളെ അറസ്റ്റ് ചെയ്ത് NDPS കേസെടുത്തു. ടിയാന്റെ കൈവശത്തുനിന്നും 4.5 ഗ്രാം MDMA യും കടത്താൻ ഉപയോഗിച്ച Dominar മോട്ടോർസൈക്കിളും പിടികൂടി. ലഹരി വ്യാപനം തടയുന്നതിനായി നെയ്യാറ്റിൻകര സർക്കിൾ പരിധിയിൽ കർശന പരിശോധന നടത്തിവരവേയാണ് മാരകമായ രാസലഹരി മരുന്നുമായി എക്സൈസ് സംഘം ടിയാനെ പിടികൂടിയത്. *എക്സൈസ് ഇൻസ്പെക്ടർ ലതീഷ്, പ്രിവൻ്റീവ് ഓഫീസർ അജിത് ആർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രജിത്ത്. കെ. ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ എബ്രഹാം , രഞ്ചിത്ത് ആർ.ജെ, ജിനേഷ് ആർ ഡ്രൈവർ ആൻ്റോ എന്നിവരും ഉണ്ടായിരുന്നു.*

ലഹരിക്കെതിരെ എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മലയിൻകീഴ് – പേയാട് റോഡിൽ തച്ചോട്ടുകാവിന് സമീപം വാഹന പരിശോധനയ്ക്കിടയിൽ 4.5 ഗ്രാം MDMA യുമായി Dominar മോട്ടോർസൈക്കിളിൽ സഞ്ചരിച്ചു വന്ന നിയമ വിദ്യാർത്ഥി കൂടിയായ മലയം സ്വദേശി 32 വയസ്സുള്ള ജിനേഷ് ജയൻ എന്നയാളെ അറസ്റ്റ് ചെയ്ത് NDPS കേസെടുത്തു. ടിയാന്റെ കൈവശത്തുനിന്നും 4.5 ഗ്രാം MDMA യും കടത്താൻ ഉപയോഗിച്ച Dominar മോട്ടോർസൈക്കിളും പിടികൂടി. ലഹരി വ്യാപനം തടയുന്നതിനായി നെയ്യാറ്റിൻകര സർക്കിൾ പരിധിയിൽ കർശന പരിശോധന നടത്തിവരവേയാണ് മാരകമായ രാസലഹരി മരുന്നുമായി എക്സൈസ് സംഘം ടിയാനെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ലതീഷ്, പ്രിവൻ്റീവ് ഓഫീസർ അജിത് ആർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രജിത്ത്. കെ. ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ എബ്രഹാം , രഞ്ചിത്ത് ആർ.ജെ, ജിനേഷ് ആർ ഡ്രൈവർ ആൻ്റോ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *