സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് മുതൽ വിശാല കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട് തയ്യാറാക്കും

Spread the love

തിരുവനന്തപുരം തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി ഇടത് പാർട്ടികൾ. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും. അതേസമയം, നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള അതൃപ്തി പുകയുന്നതിനിടെ സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ യോഗങ്ങളും ഇന്ന് ചേരുകയാണ്.വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട തെരഞ്ഞെടുപ്പ് പരാജയ അവലോകന റിപ്പോർട്ടിന്റെ കരട് തയ്യാറാക്കലാണ് ഇന്നും നാളെയുമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രധാന അജണ്ട.

Leave a Reply

Your email address will not be published. Required fields are marked *