സംസ്ഥാന പോലീസ് മേധാവി ആസ്ഥാനത്ത് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനും , നേതാക്കൾക്കും , മാധ്യമ പ്രവർത്തകർക്കും നേരെ ആഭ്യന്തര വകുപ്പിന്റെ ഫാസിസ്റ്റ് നടപടികൾ എതിരെ ഡിജിപി ഓഫീസ് മുന്നിൽ കെ.എസ്.യു മാർച്ച് നടത്തി. മാർച്ചിൽ പ്രവർത്തകർക്ക് നേരെ നാല് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. 50- ഓളം കെ.എസ്.യു പ്രവർത്തകരാണ് പിണറായി സർക്കാറിന്റെഫാസിസ്റ്റ് നടപടികൾ എതിരെ ഡിജിപി മുന്നിൽ സമരത്തിന് എത്തിയത് .അതേസമയം മുൻ എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം റിപ്പോർട്ട് ചെയ്യാൻ മഹാരാജാസ് കോളേജിലെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ പൊലീസ് വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഗൂഢാലോചനയ്ക്ക് പോലീസ് കേസ് എടുത്തിരുന്നു.ഇതോതുടർന്ന് മാധ്യമ പ്രവർത്തകർക്ക് നേരെ പിണറായി സർക്കാറിന്റെ ഹീനമായ നടപടിക്കെതിരെ വിവിധ ദേശീയ മാധ്യമങ്ങൾ വരെ രംഗത്തെത്തിയിരിക്കുകയാണ്.