തൃശൂരിൽ വീണ്ടും ലോഡ്ജിൽ മുറിയെടുത്ത് കൂട്ടമരണം

Spread the love

തൃശൂരിൽ വീണ്ടും ലോഡ്ജിൽ മുറിയെടുത്ത് കൂട്ടമരണം. ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ ലോഡ്ജില്‍ രണ്ട് പെണ്‍ കുട്ടികളെ മരിച്ച നിലയിലും, അച്ഛനെ കെെ ഞരമ്പ് മുറിച്ച് അവശ നിലയിലും കണ്ടെത്തി. പതിനാലും, എട്ടും വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അച്ഛന്‍ വയനാട് സുല്‍ത്താന്‍ ബത്തേരി കാട്ടിക്കൊല്ലി മുഴങ്ങില്‍ വീട്ടില്‍ 58 വയസ്സുള്ള ചന്ദ്രശേഖരനെ ബാത്ത് റൂമില്‍ കൈഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. അവശ നിലയിലായ ചന്ദ്രശേഖരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഗുരുവായൂർ പോലീസെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ആഴ്ച തൃശൂരിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *