തൃശ്ശൂര്‍ നഗരത്തില്‍ ബിജെപി പ്രതിഷേധം
തൃശ്ശൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ പ്രചരണാര്‍ഥം സ്ഥാപിച്ച ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ അഴിച്ചുമാറ്റാന്‍ ശ്രമിച്ചതിന് പിന്നാലെ തൃശ്ശൂര്‍ നഗരത്തില്‍ ബിജെപി പ്രതിഷേധം.പ്രധാനമന്ത്രിയുടെ തൃശ്ശൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഈ ശ്രമത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.‘നവകേരള സദസ് ഉള്‍പ്പെടെ നടന്ന സമയത്ത് മുഖ്യമന്ത്രിയുടേതടക്കമുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് കോര്‍പ്പറേഷന്‍ അഴിച്ചു മാറ്റിയിരുന്നില്ല. എന്തുകൊണ്ടാണ് എല്‍ഡിഎഫിന്റെ പരിപാടികളുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ മാറ്റുന്നില്ല’ എന്നാണ് ബിജെപി ആരോപിക്കുന്നത്.