ബോളിവുഡിലേക്ക് പുതിയ ചിത്രവുമായി വീണ്ടും എത്തുകയാണ് ജീത്തു ജോസഫ്
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമാപ്രേക്ഷകർക്ക് പരിചിതനാണ് ജീത്തു ജോസഫ്. മെമ്മറീസ്, 12 ത്ത് മാൻ, കൂമൻ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ടെങ്കിലും ദൃശ്യം തന്നെയാണ് എക്കാലത്തെയും ഹിറ്റായി നിലനിൽക്കുന്നത്. ബോളിവുഡിലേക്ക് പുതിയ ചിത്രവുമായി വീണ്ടും എത്തുകയാണ് ജീത്തു ജോസഫ് ഇപ്പോൾ.ജംഗ്ലീ പിക്ചേഴ്സും ക്ലൗഡ് 9 പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഹിന്ദി ത്രില്ലർ ഡ്രാമ ഒരു യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കുകയെന്നും ജംഗ്ലീ പിക്ചേഴ്സ് പങ്കുവച്ച ട്വിറ്റർ പോസ്റ്റിൽ പറയുന്നത്.ആവേശകരമായ വാർത്ത! ഞങ്ങളുടെ വരാനിരിക്കുന്ന ത്രില്ലർ-ഡ്രാമ ചിത്രത്തിനായി യഥാർത്ഥ ദൃശ്യം ഫ്രാഞ്ചൈസിയുടെ സ്രഷ്ടാവും എഴുത്തുകാരനും സംവിധായകനുമായ ജീത്തു ജോസഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്’ എന്നാണ് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്.സത്യം വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാര്‍ഥ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡിലെ അടുത്ത ചിത്രത്തിനായി ഒരു മികച്ച തിരക്കഥയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും ഇത് അത്തരത്തില്‍ ഒന്നാണെന്നും ജീത്തു ജോസഫ് പറയുന്നു.