വൃദ്ധമാതാവിൽ നിന്നും സ്വർണ്ണവും പണവും വസ്തുവും തട്ടിയെടുത്ത സിപിഎം കൗൺസിലിനെതിരെ നെയ്യാറ്റിൻകര നഗരസഭയുടെ മുന്നിൽ ബിജെപി പ്രവർത്തകർ ധർണ്ണ നടത്തി
നെയ്യാറ്റിൻകര : വൃദ്ധയായ മാതാവിൽ നിന്നും സ്വർണ്ണവും പണവും വസ്തുവും തട്ടിയെടുത്ത സിപിഎം കൗൺസിലിനെതിരെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ ബിജെപി പ്രവർത്തകർ ധർണ്ണ നടത്തി. നെയ്യാറ്റിൻകരയിലെ തരവിള വാർഡിലെ സിപിഎം കൗൺസിലർ സുജിനും ഭാര്യയും വൃദ്ധയായ മാതാവിൽ നിന്നും 18 പവൻ സ്വർണ്ണവും 2 ലക്ഷം രൂപയും പന്ത്രണ്ടര സെന്റ് വസ്തുവും തട്ടിയെടുത്തതെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. തവരവിള സ്വദേശിയായ വൃദ്ധയായ ബോബി എന്ന മാതാവിൽ നിന്നുമാണ് കൗൺസിലറും ഭാര്യയും സ്വർണ്ണവും പണവും വസ്തുവും തട്ടിയെടുത്തെന്ന് ആരോപണം. മാതാവ് തന്നെ ഇപ്പോൾ നെയ്യാറ്റിൻകര നഗരസഭ പ്രതിസന്ധിയിലാക്കി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ബന്ധുകളോ ജാതിക്കാരനോ ഒന്നുമല്ല ഈ കൗൺസിലർയെന്നും താൻ തനിച്ചാണെന്ന് അറിഞ്ഞു തന്റെ വീട്ടിൽ വന്നു താമസിച്ചു സൗഹൃദം സ്ഥാപിച്ചാണ് കൗൺസിലാറായ സുജിനും ഭാര്യയും തന്റെ കൈയിലുകളിൽ ഉണ്ടായിരുന്ന പണവും സ്വർണ്ണവും വസ്തുവും തട്ടിയെടുത്തതെന്ന് മാതാവ് ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇവർ 8മാസം കഴിഞ്ഞ് ആശുപത്രിയിൽ പറഞ്ഞ് വൃദ്ധമായ മാതാവിന്റെ വീട്ടിൽ മുങ്ങിയപ്പോഴാണ് മാതാവ് തന്റെ വാർഡിന്റെ കൗൺസിലന്റെയും ഭാര്യയുടെയും തട്ടിപ്പിനെ കുറിച്ച് ‘ പൊതുസമൂഹത്തിൽ വെളിപ്പെടുത്തിതെന്ന് ബിജെപി പ്രവർത്തകർ ധർണ്ണയിൽ വ്യക്തമാക്കി.