അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷമാക്കി ആസ്റ്റർ മെഡ്‌സിറ്റി
കൊച്ചി, 04 ഡിസംബർ 2025: എല്ലാവരെയും ഒരുപോലെ ഒന്നായി കാണുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷമാക്കി ആസ്റ്റർ മെഡ്‌സിറ്റിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പിഎംആർ) ഡിപ്പാർട്മെന്റ്. സിനിമാ താരം അപർണ ദാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഭിന്നശേഷിക്കാർ അവതരിപ്പിച്ച “സിംഫണി ഓഫ് എബിലിറ്റീസ്” സംഗീത പ്രകടനം ഏറെ ശ്രദ്ധ നേടി
പരിപാടിയിൽ പിഎംആർ വിഭാഗത്തിലെ രോഗികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും ഗെയിമുകളും ഭാഗ്യ സമ്മാന വിതരണവും നടന്നു. ഇതിന്റെ തുടർച്ചയായി, രണ്ട് മാസത്തിലൊരിക്കൽ രോഗികളുടെ ഒത്തുചേരൽ പദ്ധതിയായ സംഗമത്തിന്റെ പ്രഖ്യാപനവും നടന്നു.
ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ദിലീപ് പണിക്കർ, പിഎംആർ ഡയറക്ടർ ഓഫ് മെഡിക്കൽ അഫയേഴ്‌സ് ഡോ. ടി ആർ ജോൺ, പിഎംആർ ലീഡ് കൺസൾട്ടൻ്റ് ഡോ. കെ എം മാത്യു, നെഫ്രോളജി & യൂറോളജി വിഭാഗം ലീഡ് കൺസൾട്ടൻ്റ് ഡോ. വി നാരായണൻ ഉണ്ണി, കേരള ക്ലസ്റ്റർ സർവീസ് എക്‌സലൻസ് മേധാവി അനിത ടി ജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

