മലമ്പുഴയിലെ ജനവാസ മേഖലയിൽ വീണ്ടും പുലി
പാലക്കാട് മലമ്പുഴ എലിവാലിലെ ജനവാസ മേഖലയിൽ വീണ്ടും പുലി.ജനവാസ മേഖലയിൽ എത്തിയ പുലി വളർത്ത് നായയെ പിടിച്ചു. എലിവാൽ സ്വദേശി കൃഷ്ണൻറെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു.
അതേസമയം മൂന്നാറിൽ വീട്ടുമുറ്റത്ത് പുലിയെത്തി. ഓട്ടോറിക്ഷ തൊഴിലാളിയായ രവിയുടെ വീട്ടിലാണ് പുലി എത്തിയത്. വീട്ടുമുറ്റത്ത് കിടന്ന വളർത്തുനായയെ പുലി കൊന്നു. മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിൽ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.
അതിനിടെ മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. കഴിഞ്ഞ ദിവസം കടുവയെക്കണ്ട കേരളാ എസ്റ്റേറ്റ് പരിസരത്താണ് ദൗത്യസംഘം ഇപ്പോഴുള്ളത്. കടുവയെ കണ്ടഭാഗത്ത് കൂടും വെച്ചിട്ടുണ്ട്.ടാപ്പിങ് തൊഴിലാളിയായ അബ്ദുൾ ഗഫൂറിനെ ആക്രമിച്ച അടയ്ക്കാകുണ്ട് റാവുത്തൻമലയിൽ നൂറോളം നിരീക്ഷണ ക്യാമറകളാണുള്ളത്.