‘മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു’; ‍വേടനെതിരെ എൻഐഎയ്ക്ക് പരാതി നല്‍കി ബിജെപി

Spread the love

വേടനെതിരെ വീണ്ടും ബിജെപി രംഗത്ത്. വേടൻ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി എൻഐഎയ്ക്ക് പരാതി നല്‍കി.

പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ ആണ് വേടനെതിരെ ബിജെപിക്കെതിരെ പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് വേടൻ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

ക‍ഴിഞ്ഞ ദിവസം വേടനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല രംഗത്ത് വന്നിരുന്നു. വേടനെതിരെ പൊതുജനമധ്യത്തില്‍ അധിക്ഷേപ പരാമര്‍ശവും, അസഭ്യവും ശശികല പറഞ്ഞു.റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ല ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല പറഞ്ഞു. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി എന്നും ഭരണകൂടത്തിന് മുമ്പിൽ അപേക്ഷികയല്ല ആജ്ഞാപിക്കുകയാണ് എന്നും കെ പി ശശികല പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *