ആഗോള തലത്തിൽ നിലനിൽക്കുന്ന പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്ന് ലോക ബാങ്ക്
ആഗോള തലത്തിൽ നിലനിൽക്കുന്ന പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്ന് ലോക ബാങ്ക്. 2023-24 സാമ്പത്തിക വർഷം ഇന്ത്യ 6.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് ലോക ബാങ്കിന്റെ അനുമാനം. ആഗോള വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം മുന്നേറുകയാണെന്ന് ലോക ബാങ്ക് വ്യക്തമാക്കി. ഉയർന്ന നിക്ഷേപവും, ആഭ്യന്തര രംഗത്തെ ആവശ്യകതയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതാണ്.ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സാമ്പത്തിക രംഗത്ത് ഏറ്റവും കരുത്തരായ രാജ്യം കൂടിയാണ് ഇന്ത്യയെന്ന് ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ, നടപ്പു സാമ്പത്തിക വർഷം 6.3 ശതമാനം വളർച്ച തന്നെ പ്രതീക്ഷിക്കാവുന്നതാണ്. രാജ്യത്ത് പണപ്പെരുപ്പം താഴ്ന്ന നിലയിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ ലോക ബാങ്ക് പരാമർശിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വില സാധാരണ നിലയിലേക്ക് മടങ്ങിവന്നതും, വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഗുണം ചെയ്തതായും ലോക ബാങ്ക് അറിയിച്ചു.