വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ എട്ടു വയസുകാരി മരിച്ചു

Spread the love

കണ്ണൂര്‍; വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു.പകുരന്‍ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകള്‍ ജസ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ കണ്ണൂര്‍ തളിപ്പറമ്ബിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ആദിലിനെ (8) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുവരാണ് തകര്ന്നത്.തൊഴിലാളികള് വീടിനകത്ത് നിന്ന് പുറത്ത് ആരുമില്ലെന്ന ധാരണയില് ചുവര് തള്ളിയിടുകയായിരുന്നു. ഈ സമയത്ത് പുറത്ത് അഞ്ച് കുട്ടികള് കളിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ ദേഹത്താണ് ചുവര് പതിച്ചത്. മൂന്ന് കുട്ടികള് ഓടി മാറിയതിനാല് അവര്ക്ക് സാരമായി പരിക്കേറ്റില്ല.അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റ കുട്ടികളെ ആസ്പത്രിയിലെത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്‍പതരയോടെയാണ് ജസ ഫാത്തിമ മരിച്ചത്. കുപ്പം എം.എം.യു.പി. സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *