തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാ​ഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ​ഗൈഡ് പുറത്തിറക്കി. ജില്ലാ കളക്ടർ അനു കുമാരി ഇലക്ഷൻ ​ഗൈഡിന്റെ പ്രകാശനം നിർവഹിച്ചു

Spread the love

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ​ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാ​ഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ​ഗൈഡ് പുറത്തിറക്കി. ജില്ലാ കളക്ടർ അനു കുമാരി ഇലക്ഷൻ ​ഗൈഡിന്റെ പ്രകാശനം നിർവഹിച്ചു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരങ്ങൾ, വിവിധ ചുമതലകൾ വഹിക്കുന്ന ഉദ്യോ​ഗസ്ഥർ, സ്ഥാനാർത്ഥികൾ, ജില്ലയിലെ വോട്ടർമാർ, പെരുമാറ്റച്ചട്ടം, പോളിം​ഗ് സ്റ്റേഷനുകൾ, സ്വീകരണ വിതരണ കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ​ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സ്മിതാ റാണി സി.എസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബീനാമോൾ എസ്, അസിസ്റ്റന്റ് എഡിറ്റർ അഞ്ജലി ബി വിമൽ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ രമ്യ രാജൻ, പ്രിസം ടീമം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *