രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

Spread the love

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറയാണ് വിധി പറഞ്ഞത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം നടന്നത്. ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.അതനുസരിച്ചുള്ള പുതുതായി ലഭിച്ച തെളിവ് ഇന്ന് പരിശോധിച്ചതോടെയാണ് വാദം പൂര്‍ത്തിയായത്.രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം. രണ്ടാമത്തെ കേസ് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നൽകിയതാണെന്നും, പരാതിക്കാരിയുടെ വിവരങ്ങൾപോലും വ്യക്തമല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.മുൻകൂർ ജാമ്യത്തെ തടയാനാണ് പുതിയ കേസ് എന്നാരോപിച്ചും പ്രതിഭാഗം മുന്നോട്ടുവന്നു. ഇന്ന് നടന്ന 25 മിനിറ്റ് വാദത്തിൽ പുതിയ തെളിവായി പ്രോസിക്യൂഷൻ ഒരു സ്ക്രീൻഷോട്ട് ഹാജരാക്കി.പീഡനത്തിനും നിർബന്ധിച്ച ഗർഭഛിദ്രത്തിനും മതിയായ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.കേസിന് പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചനയുണ്ടെന്നും, യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗർഭഛിദ്രം നടത്തിയതെന്നും പ്രതിഭാഗം വാദിച്ചു. വിധി വരുംവരെ അറസ്റ്റ് പാടില്ലെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.പ്രധാന രാഷ്ട്രീയ കേസായതിനാൽ ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഒന്നര മണിക്കൂർ നീണ്ട വാദം നടന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഇരു കൂട്ടരും നിരവധി രേഖകൾ ഹാജരാക്കി.രാഹുൽ യുവതിയെ പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ പകർത്തി, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.ഗർഭധാരണത്തിന് നിർബന്ധിച്ചശേഷം പിന്നീട് ഗർഭഛിദ്രത്തിനും സമ്മർദ്ദം ചെലുത്തിയതായി പ്രോസിക്യൂഷൻ പറഞ്ഞു. അസുരക്ഷിതമായ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്നും ചികിത്സിച്ച ഡോക്ടറുടെ മൊഴിയും രേഖകളും കോടതിയിൽ സമർപ്പിച്ചു.ജാമ്യം നൽകിയാൽ കേസ് സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, ജനപ്രതിനിധിയായ പ്രതി ഒളിവിലാണെന്നും, അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *