നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സാപ്പിഴവ് : യുവതിയുടെ മൃതദേഹമായി പ്രതിഷേധം

Spread the love

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് ആശുപത്രിയുടെ മുന്നിൽ യുവതിയുടെ മൃതദേഹമായി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും , ബി.ജെപി, പ്രവർത്തകരും യുവതിയുടെ ബന്ധുക്കൾ ചേർന്നാണ് പ്രതിഷേധം നടത്തിയത്. മൃതദേഹമായി നെയ്യാറ്റിൻകര കാട്ടാക്കട റോഡും ദേശീയപാത റോഡും പ്രതിഷേധക്കാർ ഉപരോധിച്ചു. യുവതിയുടെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്. നാല് മണി മുതൽ തുടങ്ങിയ പ്രതിഷേധം രാത്രി 11 മണി വരെ അരങ്ങേറി. പിരിഞ്ഞ് പോകണമെന്ന്പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടെങ്കിലും അതിന് പ്രതിഷേധക്കാർ തയ്യാറായില്ല.പ്രതിഷേധക്കാർ ആവശ്യപ്പെട്ടതുപോലെ മരിച്ച കൃഷ്ണയുടെ മൂന്നു വയസുള്ള കുഞ്ഞിന്റെ പഠന ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും ചികിത്സ പിഴവ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഷ്ടപഹാരത്തിനായി സർക്കാറുമായി ചർച്ച നടത്തുമെന്നും തഹസിൽ ദാറും അഡിഷണൽ മജിസ്ട്രേറ്റും രേഖാമൂലം എഴുതിക്കൊടുത്ത ശേഷമാണ് പ്രതിഷേധക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.അതേസമയം നെയ്യാറ്റിൻകര ആശുപത്രിയിൽ വലിയ രീതിയിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നുമെന്നും ചികിത്സയ്ക്ക് എത്തുന്ന രോഗികളെ പലപ്പോഴും അവഗണിക്കുന്ന നിലപാടെന്നും രാത്രികാലകളിൽ നെയ്യാറ്റിൻകര ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലെന്നും നെയ്യാറ്റിൻകര ആശുപത്രിയിലെ പല ഡോക്ടർമാരും സ്വന്തമായി കൺസൾട്ടിംഗ് നടത്തുന്നവരാണെന്നും നാട്ടുകാർ പറഞ്ഞു . സർക്കാർ പല പദ്ധതികളും നെയ്യാറ്റിൻകര ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും അതെല്ലാം പാഴായ അവസ്ഥയാണെന്നും നാട്ടുകാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *