മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു.മരിച്ചത് മലപ്പുറം പാണ്ടിക്കാട് സ്വദേശി 14 കാരൻ .കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിയുടെ സ്ഥിതി മാറ്റമില്ലാതെ തുടരുകയായിരുന്നു.വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു.പനി ബാധിച്ചത് ഇക്കഴിഞ്ഞ പത്തിന് .നേരത്തെ ചെള്ളുപനി സ്ഥിരീകരിച്ചിരുന്നു.മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് ഇന്നലെ; നിപ്പ സ്ഥിരീകരിച്ചതും ഇന്നലെത്തന്നെ.നിരീക്ഷണത്തിലുള്ളവരുടെ ഫലം ഇന്ന് വരും.പാണ്ടിക്കാട് പഞ്ചായത്തില്‍ നിയന്തണം കര്‍ശനമാക്കി ആഘോഷ പരിപാടികള്‍ക്ക് പരമാവധി 50 പേര്‍ക്കേ അനുവാദം ഉണ്ടാകു, വിദ്യാര്‍ഥികള്‍ പഞ്ചായത്ത് വിട്ടു പോകരുതെന്ന നിര്‍ദേശവും നല്‍കി. നിപ സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്ക് വിഭാഗത്തിലുള്ളത് 63 പേര്‍ ഉണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചു. ഹൈറിസ്ക് വിഭാഗത്തിലെ രണ്ടുപേര്‍ക്ക് നിപ ലക്ഷണമുണ്ട്.