സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Spread the love

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ന്നാ താൻ കേസ് കൊട് ‘ ആണ് മികച്ച ജനപ്രീതി നേടിയ ചിത്രം. ‘നൻ പകൽ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം. (സംവിധായകൻ – ലിജോ ജോസ് പെല്ലിശേരി, നിർമ്മാതാവ് – ജോസ് സെബാസ്റ്റ്യൻ). വിൻസി അലോഷ്യസ് (ചിത്രം – രേഖ), മമ്മൂട്ടി (ചിത്രം – നൻപകൽ നേരത്ത് മയക്കം)എന്നിവരാണ് മികച്ച നടീനടൻമാർ. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ. (ചിത്രം – അറിയിപ്പ്). രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് മികച്ച തിരക്കഥാകൃത്ത് (ചിത്രം – ന്നാ താൻ കേസ് കൊട്). റഫീക്ക് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്. എം. ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. മൃദുലാ വാര്യർ, കപിൽ കപിലൻ എന്നിവരാണ് മികച്ച പിന്നണി ഗായികാ ഗായകൻമാർ. പോളി വിൽസണും ഷോബി തിലകനുമാണ് മികച്ച ഡബിംഗ് ആർട്ടിസ്റ്റുകൾ. കുഞ്ചാക്കോ ബോബൻ, അലൻസിയർ എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റ് പിആര്‍ ചേംബറിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഈ വർഷം മത്സരത്തിനുണ്ടായിരുന്നു. 154 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ കുട്ടികളുടെ വിഭാഗത്തിലാണ് എട്ടു ചിത്രങ്ങൾ. _പ്രാദേശിക വാർത്തകൾ_ പ്രാഥമികതലത്തിൽ നേമം പുഷ്പരാജ്, കെ.എം. മധുസൂധനൻ എന്നിവർ അദ്ധ്യക്ഷരായരണ്ടു ജൂറികള്‍ (ഉപസമിതികള്‍) വിലയിരുത്തിയ 49 ചിത്രങ്ങളാണ് അന്തിമ ജൂറി കണ്ടത്. മികച്ച നടൻ, നടി, സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളില്‍ ശക്തമായ മത്സരമുണ്ടായതായി ജൂറി അദ്ധ്യക്ഷൻ ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *