ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചു ഫെയ്‌സ്ബുക്ക് ലൈവിട്ട നടന്‍ വിനായകനെതിരായി നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Spread the love

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചു ഫെയ്‌സ്ബുക്ക് ലൈവിട്ട നടന്‍ വിനായകനെതിരായി നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വിനായകന്റെ പേരില്‍ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്നമട്ടില്ല. പരാതിക്കാരിലൊരാളായ കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് സനല്‍ നെടിയതറ ഇന്നലെ നോര്‍ത്ത് പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. വിനായകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.അതേസമയം, വിനായകനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. അന്വേഷണം ആരംഭിച്ചതായും വിനായകന്റെ വീഡിയോ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. നോര്‍ത്ത് പൊലീസിനാണു കേസിന്റെ അന്വേഷണച്ചുമതല.അതിനിടെ, കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു എന്ന് ആരോപിച്ച് വിനായകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കലൂരിലെ ഫ്ലാറ്റിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു എന്നാണ് വിനായകന്റെ ആക്ഷേപം.കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ലാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീട് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. പ്രവര്‍ത്തകന്‍ വിനായകന്റെ ഫ്‌ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഫ്‌ലാറ്റിലെത്തിയ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. പൊലീസും ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *