മമ്മൂട്ടിയ്ക്ക് മികച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
ഇത് ആറാം തവണയാണ് മമ്മൂട്ടി മികച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുന്നത്. ജെയിംസ് ആയും സുന്ദരം ആയും മമ്മൂട്ടി സൂക്ഷ്മത പുലര്‍ത്തിയ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ഓരോ സിനിമയിലും കഥാപാത്രത്തിന് ആത്മാവ് നല്‍കുന്ന… ലോകത്തിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി.കരിയറില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ സംഭവിച്ച താരം ഇന്നും സ്വയം തേച്ചു മിനുക്കി എടുത്താണ് ഓരോ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കുന്നത്. സൂപ്പര്‍താരപദവി അഴിച്ചുവെച്ച് പകര്‍ന്നാടുന്ന മമ്മൂട്ടിയാണ് സിനിമകളുടെ നെടുംതൂണ്‍. 2022 എന്നത് പൊതുവെ മമ്മൂട്ടി ഭരിച്ച വര്‍ഷമായിട്ടാണ് സിനിമാസ്വാദകര്‍ കാണുന്നത്. ഭീഷ്മപര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ മമ്മൂട്ടി സിനിമകള്‍ എല്ലാം തന്നെ വിജയമായിരുന്നു.’മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി എത്തുന്നത്. മൂവാറ്റുപ്പുഴക്കാരനായ ജെയിംസ് അടക്കമുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. ജെയിംസ് ആണ് ട്രൂപ്പിന്റെ സാരഥി. യാത്രക്കിടെ ഇടയ്ക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറി ചെല്ലുകയാണ്.തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് ഏറെ പരിചയത്തോടെ കയറുന്ന ജെയിംസ്, രണ്ട് വര്‍ഷം മുമ്പ് അവിടെ നിന്ന് കാണാതായ സുന്ദരത്തെ പോലെ പെരുമാറാനും തുടങ്ങി. ഈ അസാധാരണ സാഹചര്യം ജെയിംസിന്റെ കൂടെയുള്ള കുടുംബാംഗങ്ങളിലും, നാടക സമിതി അംഗങ്ങളിലും, ചെന്നു കയറുന്ന ഗ്രാമത്തിലും, വീട്ടിലുമൊക്കെ സൃഷ്ടിക്കുന്ന പ്രതികരണങ്ങളില്‍ നിന്നാണ് ലിജോ നന്‍പകല്‍ നേരത്ത് മയക്കം അണിയിച്ചൊരുക്കിയിരിക്കുന്നത്.നിലവില്‍ എട്ടോളം ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ താരമാണ് മമ്മൂട്ടി. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും, സ്‌പെഷ്യല്‍ ജ്യൂറി പുരസ്‌കാരവും മികച്ച നടന് ആറ് തവണയും മമ്മൂട്ടി പുരസ്‌കാരം നേടിയിട്ടുണ്ട്. 1984ല്‍ (അടിയൊഴുക്കുകള്‍), 1989ല്‍ (ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം), 1993ല്‍ (വിധേയന്‍, വാത്സല്യം, പൊന്തന്‍മാട), 2004ല്‍ (കാഴ്ച), 2009ല്‍ (പലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കുട്ടിസ്രാങ്ക്, കേരള വര്‍മ പഴശ്ശിരാജ) എന്നീ വര്‍ഷങ്ങളിലാണ് മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.