അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

Spread the love

അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. രാഹുലിന്റെ അയോഗ്യത തുടരും. ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് നാലിലേക്ക് മാറ്റി. ഗുജറാത്ത് സർക്കാരിനും പരാതിക്കാരനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിലെ പരാതിക്കാരനായ തന്റെ ഭാഗം കേൾക്കാതെ രാഹുൽ ഗാന്ധിയുടെ അപ്പീലിൽ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് കാട്ടി പൂർണേഷ് മോദി സുപ്രീം കോടതിയിൽ ഇതിനകം തന്നെ തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി കെ മിശ്ര എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം പി സ്ഥാനത്ത് നിന്ന് അയോഗ്യക്കാനാക്കിയ വിധി ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.2019 ല്‍ കർണാടകയിലെ കോലാറില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന’ രാഹുലിന്റെ പരാമർശമാണ് കേസിനാസ്പദമായ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *