സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോഴും ലോക കേരളാ സഭക്ക് രണ്ടരകോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

Spread the love

സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോഴും ലോക കേരളാ സഭക്ക് രണ്ടരകോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. മേഖലാ സമ്മേളനം, യാത്ര പരസ്യ പ്രചാരണം എന്നിവക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. അമേരിക്കയില്‍ നടന്ന മേഖലാ സമ്മേളനത്തിന് ചിലവായതിന്റെ കണക്ക് ഇതുവരെ പുറത്തുവിടാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല.ബജറ്റ് പ്രഖ്യാപനമനുസരിച്ചാണ് വീണ്ടും തുക അനുവദിച്ച് നല്‍കിയത്. മേഖലാ സമ്മേളനത്തിന്റെ പരസ്യം, യാത്ര ഭക്ഷണം എന്നിവക്കായി 50 ലക്ഷവും, ലോകകേരളസഭാ നിര്‍ദേശം നടപ്പാക്കാന്‍ വിദഗ്ധരെ കൊണ്ടുവരാനും അതിന്റെ പ്രചാരണത്തിനും ഒന്നരക്കോടി, വെബ്‌സൈറ്റ് പരിപാലനം ഓഫീസ് ചിലവ് എന്നിവക്ക് 50 ലക്ഷം എന്നിങ്ങനെയാണ് രണ്ടരകോടി അനുവദിച്ചത്.ഈ വരുന്ന ഒക്ടോബറിലാണ് സൗദിമേഖലാ സമ്മേളനം നടക്കുന്നത്. അമേരിക്കന്‍ സമ്മേളനം കഴിഞ്ഞമാസമായിരുന്നു. അതിന് ശേഷമാണ് കേരളത്തിലെ മേഖലാ സമ്മേളനം. അതിനാണ് രണ്ടരകോടി അനുവദിച്ചത്.സൗദി സമ്മേളനം സ്‌പോണ്‍സര്‍മാരെ ആശ്രയിച്ചായിരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.അമേരിക്കയില്‍ നടത്തിയ ലോക കേരളാ സമ്മേളനത്തിന്റെ വരവ് ചെലവ് കണക്ക് നോര്‍ക്ക റൂട്ട്‌സിനോ ലോക കേരള സഭാ സെക്രട്ടറിയേറ്റിനോ ലഭ്യമല്ലെന്നാണ് നോര്‍ക്ക വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി.സ്‌പോണ്‍സര്‍ഷിപ്പിന്റെ പണം സര്‍ക്കാരിലേക്ക് ലഭിച്ചിട്ടില്ല എന്നത് കൊണ്ടാണ് വിവരാവകാശപ്രകാരം മറുപടി നല്‍കാത്തത് എന്നാണ് നോര്‍ക്ക നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *