സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Spread the love

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തോടുണ്ടായ അതൃപ്തിയെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി.

തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്.

സ്ഥാനാർഥി നിർണയത്തിൽ തന്നെ തഴഞ്ഞെന്ന് ആരോപിച്ചാണ് ആനന്ദ് തമ്പി ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

ആർഎസ്എസ്-ബിജെപി നേതാക്കൾക്കെതിരെ പരാമർശങ്ങളുള്ള ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ തർക്കമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

തൃക്കണ്ണാപുരം വാർഡിൽ ബിജെപി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ആനന്ദ് തമ്പിയുടെ പേര് സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം. 

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങിയ ആനന്ദ് നേതാക്കൾക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ഉന്നയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *