അദാനിപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ
നെയ്യാറ്റിൻകര : അദാനിപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ . പൂവാർ കല്ലിക വിളാകം സ്വദേശി സുരേഷ് കുമാർ (51) നെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. നെല്ലിമൂട് മാർക്കറ്റിൽ പച്ചറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ശോഭനയെന്ന യുവതിയുടെ മകന് വിഴിഞ്ഞം അദാനി പോർട്ടിൽ ജോലി വാങ്ങിച്ചു കൊടുക്കാമെന്നു പറഞ്ഞു രണ്ട് ലക്ഷം രൂപയും അഞ്ചു പവൻ സ്വർണാഭരണങ്ങളും ശോഭനയുടെ കൈയിൽ തട്ടിയെടുത്ത കേസിലാണ് പ്രതിയായ സുരേഷ് കുമാറിനെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തു. സിഐ ആർ പ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് കുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ ആന്റണി മിരാണ്ട, സിവിൽ പോലീസ് ഓഫീസർ നിധിൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കോവളം , തിരുവല്ലം , മാറനല്ലൂർ , പൂവാർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരുന്നു.

