സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ
സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ അയ്യൻകുന്നിലാണ് കർഷകൻ ജീവനൊടുക്കിയത്. മുടിക്കയം സുബ്രഹ്മണ്യനാണ് മരിച്ചത്. 71 വയസ്സായിരുന്നു. ക്യാൻസർ ബാധിതൻ കൂടിയായിരുന്നു ഇദ്ദേഹം. വന്യമൃഗശല്യത്തെ തുടർന്ന് സുബ്രഹ്മണ്യന് കൃഷി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. വന്യമൃഗ ശല്യം കാരണം രണ്ടരയേക്കർ ഭൂമിയും ഇദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.