ഇനി ശരണം വിളിയുടെ നാളുകൾ : മണ്ഡലമാസ പൂജകൾക്കായി നട തുറന്നു
പത്തനംതിട്ട : ഇനി ശരണം വിളിയുടെ നാളുകളാണ്. വൃശ്ചിക പുലരിയിൽ ഇന്ന് സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മൂന്ന് മണിക്ക് ശ്രീ കോവിൽ നട തുറന്നു. പുതുതായി ചുമതലയേറ്റ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയ്‌ക്ക് നട തുറന്ന് ദീപം തെളിയിച്ചത് മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.കേന്ദ്ര കർഷകക്ഷേമ സഹമന്ത്രി ശോഭാകരന്തലജെ ഉൾപ്പെടെ ദർശനത്തിന് എത്തിയിരുന്നു. ഇന്ന് ഗണപതി ഹോമത്തോടെ നിത്യപൂജയും നെയ്യഭിഷേകവും നടന്നു. ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ നടക്കുക. അന്ന് രാത്രി 10 മണിയ്‌ക്ക് നട അടയ്‌ക്കും. ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-വരെയാണ് തീർത്ഥാടന കാലംഅയ്യപ്പ ഭക്തരെ സന്നിധാനത്തിലേക്ക് വരവേൽക്കാനും പൂജകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ബുക്കിംഗ് മുഖേനയാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതായിരിക്കും.