മാധ്യമരംഗത്ത് മികച്ച റിപ്പോർട്ടറിനുള്ള അവാർഡ് സജു .എസ് നെയ്യാറ്റിൻകരയ്ക്ക് ലോക്സഭ എം.പി കെ.മുരളീധരൻ നൽകി ആദരിച്ചു

Spread the love

തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ ചാനലായ EN 24 ന്യൂസും ഐ. മീഡിയ ന്യൂസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ EN 24 ന്യൂസിന്റെ മികച്ച റിപ്പോർട്ടറിനുള്ള അവാർഡ് സജു . എസ് നെയ്യാറ്റിൻകരയ്ക്ക് ലോക്സഭ എം.പി കെ.മുരളീധരൻ നൽകി ആദരിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി മാധ്യമരംഗത്ത് സജീവമാണ് സജു.എസ് നെയ്യാറ്റിൻകര . പല അന്വേഷണ തരത്തിലുള്ള വാർത്തകളും അദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. തന്റെ പ്രദേശത്തെ മണ്ണ് മാഫിയകളുടെ വിളയാട്ടത്തിനെക്കുറിച്ച് നിരവധി വാർത്തകൾ ചെയ്ത വ്യക്തികൂടിയാണ് സജു . എസ് നെയ്യാറ്റിൻകര . പലപ്പോഴും അവരിൽ നിന്നും വധഭീഷണിയും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. അത്തരം പ്രതിസന്ധികളിൽ നിന്ന് കടന്നു പോയ ഒരു മാധ്യമ പ്രവർത്തകൻ കൂടിയാണ് സജു . എസ് നെയ്യാറ്റിൻകര . സി.പിഎം പ്രാദേശിക രാഷട്രീയ രംഗത്ത് സജീവ സാന്നിധ്യം പുലർത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. പെരുമ്പഴുതൂർ ഡി.വൈ.എഫ്. ഐ മേഖല കമ്മിറ്റി മെമ്പറും കൂടാതെ നെയ്യാറ്റിൻകര വഴുതൂർ പ്രദേശത്ത് പ്രശസ്തമായ അക്ഷയ ക്ലബ്ബിൻറെ മീഡിയ കൺവീനറും കൂടിയാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *