കേരള ലോക് ആയുക്ത ദിനം -മൂട്ട് കോർട്ട് മത്സരത്തിൽ ലോ അക്കാഡമി ലോ കോളേജ്, തിരുവനന്തപുരം ഒന്നാം സ്ഥാനം കരസ്ഥമാക്കി
കേരള ലോക് ആയുക്ത ദിനം സമുചിതമായി ആഘോഷിച്ചു.ലോക് ആ യുക്ത ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ ജഡ്ജിമാർ, അഡ്വക്കേറ്റ്സ്, നിയമവിദ്യാർത്ഥികൾ, പൊതുജനങ്ങൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ നാനാതുറകളിമുള്ളവർ പങ്കെടുത്തു. നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട ലോക് ആയുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജഡ്ജ്, ഹൈകോർട്ട് ഓഫ് കേരള മുഖ്യാഥിതിയായി പങ്കെടുത്തു. ബഹുമാനപ്പെട്ട ജസ്റ്റിസ് വി.ജി. അരുൺ, ജഡ്ജ്, ഹൈകോർട്ട് ഓഫ് കേരള ഗസ്റ്റ് ഓഫ് ഓണർ ആയി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.ഡോ.എ. ജയതിലക് ഐ.എ.എസ്., ചീഫ് സെക്രട്ടറി വിശി ഷ്ടാഥിതിയായും ശ്രീ.കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡ്വക്കേറ്റ് ജനറൽ, കേരള സ്പെഷ്യൽ ഗസ്റ്റ് ആയും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ശ്രീ.ഇ. ബൈജു, രജിസ്ട്രാർ, കേരള ലോക് ആയുക്ത സ്വാഗതം ആശംസിച്ചു സംസാരിച്ച ചടങ്ങിൽ ശ്രീ.റ്റി. എ. ഷാജി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്,കേരള &സ്പെഷ്യൽ അറ്റോർണി, കേരള ലോക് ആയുക്ത,അഡ്വക്കേറ്റ് പള്ളിച്ചൽ എസ്. കെ. പ്രമോദ്, പ്രസിഡന്റ്, തിരുവനന്തപുരം ബാർ അസോസിയേഷൻ, അഡ്വക്കേറ്റ് എൻ. എസ്. ലാൽ, പ്രസിഡന്റ്, കേരള ലോക് ആയുക്ത അഡ്വക്കേറ്റ്സ് ഫോറം എന്നിവർ ആശംസകൾ നേർന്നു. അഡ്വക്കേറ്റ് ബാബു പി. പോത്തൻകോട്, സെക്രട്ടറി, കേരള ലോക് ആയുക്ത അഡ്വക്കേറ്റ്സ് ഫോറം കൃതജ്ഞതയർപ്പിച്ചു. ലോക് ആയുക്ത ദിനാഘോഷത്തിന്റ ഭാഗമായി നിയമ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അഖില കേരള ഇന്റർ-കോളേജിയേറ്റ് മൂട്ട് കോർട്ട് മത്സരത്തിൽ കേരള ലോ അക്കാഡമി ലോ കോളേജിലെ അനന്തുലാൽ എസ്.കെ, ഐറിൻ എൽസ ചെറിയാൻ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനവും തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ലോ കോളേജിലെ ദേവർഷ് കെ., നീതു മറിയ എബ്രഹാം എന്നിവർ ഉൾപ്പെട്ട ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ബഹുമാനപ്പെട്ട കേരള ഹൈ കോർട്ട് ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്,ജസ്റ്റിസ് വി. ജി. അരുൺ എന്നിവർ സമ്മാനിച്ചു. ഒന്നാം സ്ഥാനം നേടിയ ടീമിന് കേരള ലോക് ആയുക്ത ട്രോഫിയും ക്യാഷ് പ്രൈസായി 15000/-രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് ട്രോഫിയും ക്യാഷ് പ്രൈസായി 10000/- രൂപയും നൽകി. ബഹുമാനപെട്ട ഉപ ലോക് ആയുക്തമാരായ ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ പങ്കെടുത്ത പ്രമുഖരിൽ മുൻ ലോക് ആയുക്ത ജസ്റ്റിസ് കെ. ശ്രീധരൻ, മുൻ ഉപലോക് ആയുക്ത ജസ്റ്റിസ് കെ.കെ. ദിനേശൻ, മുൻ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, ജസ്റ്റിസ് ടി.വി. അനിൽകുമാർ, ജസ്റ്റിസ്. പി. ജി. അജിത് കുമാർ, അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ശ്രീ. കെ. പി. ജയചന്ദ്രൻ എന്നിവർ ഉൾപ്പെടുന്നു.

