മലപ്പുറം വളാഞ്ചേരിയിൽ സ്വകാര്യ ബസ് മറിഞ്ഞു 15 പേർക്ക് പരിക്ക്
മലപ്പുറം വളാഞ്ചേരി – പെരിന്തൽമണ്ണ റോഡിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് വാഹനാപകടം. വളാഞ്ചേരിയിൽ നിന്നും കൊളത്തൂര്‍ പടപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ടു വളാഞ്ചേരി സി എച്ച് ഹോസ്പിറ്റൽ സമീപം അപകടത്തിൽ പെട്ടത്. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.