യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് വേണ്ടി പ്രചാരണം തുടങ്ങി പ്രവര്‍ത്തകര്‍
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് വേണ്ടി പ്രചാരണം തുടങ്ങി പ്രവര്‍ത്തകര്‍. അഞ്ചല്‍ പ്രദേശത്താണ് ചുവരെഴുത്ത് തുടങ്ങിയത്.കൊല്ലത്ത് മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച വിജയമുണ്ടാകുമെന്നാണ് അദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ പ്രേമചന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനകള്‍ പ്രതിഷേധിക്കുന്നുണ്ട്.എന്നാല്‍ പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം അദേഹമടക്കം എട്ട് എംപിമാര്‍ക്കായിരുന്നു പ്രധാനമന്ത്രി വിരുന്നൊരുക്കിയത്.തന്നെ അറിയുന്നവര്‍ വിവാദങ്ങള്‍ തള്ളികളയുമെന്നും ആര്‍എസ്പിയായി തന്നെ തുടരുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.