പോര്‍ച്ചുഗീസിന്റെ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രചെയ്ത യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി : പോര്‍ച്ചുഗീസിന്റെ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രചെയ്ത യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ ഖേഡ ജില്ലയിലെ മുജീബ് ഹുസൈന്‍ കാസി എന്ന 32 കാരനാണ് അറസ്റ്റിലായത്. 2010 ല്‍ സ്റ്റുഡന്റ് വിസയില്‍ താന്‍ യുകെയിലേക്ക് പോയെന്നും വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി അവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നുവെന്നും പിടിയിലായ ശേഷം പ്രതി പൊലീസിനോട് പറഞ്ഞു. 2018ലാണ് മുജീബ് ഹുസൈന്‍ കാസി പോര്‍ച്ചുഗലിലേക്ക് പോയത്. അവിടെ നിന്നും ഒരു ഏജന്റ് മുഖേനയാണ് വ്യാജ പാസ്പോര്‍ട്ട് നേടിയത്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഒരു ഇന്ത്യന്‍ എന്‍ട്രി വിസ നേടുകയായിരുന്നു. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും രാജ്യത്തെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു .ഇതിനിടെ പ്രതി ഫ്രാന്‍സിലേക്കും പോയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച പാരീസില്‍ നിന്നും ദോഹ വഴി വീണ്ടും മുംബൈയിലേക്ക് വന്നപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ മുജീബ് ഹുസൈന്‍ കാസിയുടെ പാസ്‌പോര്‍ട്ടില്‍ സംശയം തോന്നിയ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.