കേരളത്തില്‍ നിപ രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

Spread the love

തിരുവനന്തപുരം: കേരളത്തില്‍ നിപ ഭീതി അകലുന്നു. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തി. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസം നല്‍കുന്നതാണ്. അതേസമയം കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേന്ദ്രസംഘവും കോഴിക്കോട് തുടരുന്നുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോര്‍ജും കോഴിക്കോടുണ്ട്.നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 1233 ആണ്. 352 പേരാണ് ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ മെഡിക്കല്‍ കോളജിലും നാല് പേര്‍ മാത്യശിശു സംരക്ഷണ കേന്ദ്രത്തിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലും രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പൂനെയ്ക്ക് അയച്ചിട്ടുണ്ട്.പരിശോധനക്കായി 24 മണിക്കുറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *