കഞ്ചാവുമായി മൂന്നുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ
കൊല്ലം: കഞ്ചാവുമായി മൂന്നുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഗാന്ധി നഗർ 60-ൽ അലൻ (20), തഴുത്തല മൈലാപ്പൂർ വിളയിൽ പുത്തൻ വീട്ടിൽ സുഹൈൽ (21), പള്ളിത്തോട്ടം സെഞ്ച്വറി നഗർ 75-ൽ ജോഫിൻ (19) എന്നിവരാണ് അറസ്റ്റിലായത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട് കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലാണ് പരിശോധ നടത്തിയത്. ഇവരിൽ നിന്ന് 2.7 കിലോ കഞ്ചാവും ഒരു ബൈക്കും പിടിച്ചെടുത്തു.എക്സൈസ് ഡെപ്യൂട്ടി കമീഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, പ്രവന്റിവ് ഓഫീസർമാരായ എം. മനു, ശശി കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്, ജൂലിയൻ ക്രൂസ്, അജീഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ജാസ്മിൻ, രമ്യ, ബീന, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.