അമേരിക്ക സ്വന്തം മലവിസർജ്ജ്യം പോലും സ്യൂട്ട് കേസുകളിൽ സൂക്ഷിച്ച് മോസ്കോയിലേക്ക് തിരികെ പോയിയെന്ന് വ്ലാഡ്മിർ പുടിൻ
വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയിൽ പുടിന്റെ അദ്ദേഹത്തിന്റെ അംഗരക്ഷകർക്ക് ഒരു സവിശേഷ ഉത്തരവാദിത്തമുണ്ടായിരുന്നു – അദ്ദേഹത്തിന്റെ മലം സ്യൂട്ട്കേസുകളിൽ സൂക്ഷിച്ച് മോസ്കോയിലേക്ക് തിരികെ കൊണ്ടുവരിക എന്നതായിരുന്നു അത്. നിലവിൽ 72 വയസ്സുള്ള പുടിന്റെ മലത്തിന്റെ സാമ്പിളുകൾ വിദേശ ശക്തികൾ ശേഖരിച്ച് പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ മനസ്സിലാക്കാതിരിക്കാനായിരുന്നു ഈ അസാധാരണ നടപടി.ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിലെ അന്വേഷണാത്മക പത്രപ്രവർത്തകരായ മിഖായേൽ റൂബിൻ, റെജിസ് ജെന്റെ എന്നിവരെ ഉദ്ധരിച്ച് ദി എക്സ്പ്രസ് യുഎസ് ആണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ, പുടിന്റെ അംഗരക്ഷകർ വർഷങ്ങളായി പിന്തുടർന്നുവരുന്ന ഒരു സ്ഥാപിത സുരക്ഷാ നടപടിയാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ പ്രസിഡന്റിന്റെ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസിലെ (എഫ്‌പിഎസ്) അംഗങ്ങൾക്കാണത്രെ വിദേശ യാത്ര ചെയ്യുന്ന പുടിന്റെ മലവിസർജ്ജ്യം ശേഖരിച്ച് തിരികെ റഷ്യയിലെത്തിക്കാനുള്ള ചുമതല.പുടിന്റെ മലമൂത്രവിസർജ്ജനം ഉൾപ്പെടെയുള്ള മാലിന്യം പ്രത്യേക ബാഗുകളിൽ ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടിപോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്കേസുകളിലാണ് പുടിന്റെ വിസർജ്ജ്യം മോസ്കോയിലേക്ക് തിരികെ എത്തിച്ചത്.2017 ൽ പുട്ടിന്റെ ഫ്രാൻസ് സന്ദർശനം മുതൽ തുടരുന്ന നടപടിയാണിതെന്ന് ദി എക്സ്പ്രസ് യുഎസ് റിപ്പോർട്ടു ചെയ്യുന്നു. 2018 ൽ പുട്ടിൻ വിയന്ന സന്ദർശിച്ചപ്പോൾ അത്തരമൊരു സുരക്ഷാ നടപടി നിലവിലുണ്ടായിരുന്നതായി ഫരീദ റുസ്തമോവ റിപ്പോർട്ട് ചെയ്‌തു. ഏതാനും വർഷങ്ങളായി പുട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്.