ഗണേശോത്സവ സ്വാഗതസംഘ ഓഫീസ് ഉദ്ഘാടന നിർവഹണം ഇന്ന്
ശിവസേനയും ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ 24 മുതൽ 21 വരെ നടക്കുന്ന ഗണേശോത്സവം 2025-ൻ്റെ തിരുവനന്തപുരം ജില്ലാ സ്വാഗതസംഘം ഓഫീസിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.00 മണിക്ക് തമ്പാനൂർ ശ്രീകുമാർ തിയറ്ററിനു സമീപം മുൻ മന്ത്രി എം.എം.ഹസ്സൻ നിർവ്വഹിക്കുന്നു. പ്രസ്‌തുത ചടങ്ങിൽ സാമൂഹിക-സാംസ്കാ രിക-വ്യാവസായിക പ്രമുഖർ പങ്കെടുക്കുന്നു.