റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി

Spread the love

ന്യൂഡല്‍ഹി : റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.5 ശതമാനമാണ് ആക്കിയത്. ഇതോടെ ഭവന പായ്പകളുടെ പലിശ നിരക്ക് ഉയരും. പണപ്പെരുപ്പം രണ്ട് ശതമാനത്തിനും ആറു ശതമാനത്തിനുമകത്ത് നിജപ്പെടുത്തുക എന്നതായിരുന്നു മോണിറ്ററി പോളിസി കമ്മിറ്റിയുടെ നയപരമായ തീരുമാനം. കൊവിഡ് കഴിഞ്ഞതോടെ റേറ്റ് ഓഫ് ഇന്ററസ്റ്റ് വര്‍ധിപ്പിക്കാതെ രണ്ട്.വര്‍ഷക്കാലത്തോളം 4 ശതമാനത്തില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ കണക്ക് 5.27 ശതമാനത്തില്‍ എത്തി. പലിശ നിരക്ക് കൂടുന്നതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും വര്‍ധിക്കും. ഇതോടെ പ്രതിമാസം അടയ്ക്കുന്ന ഇഎംഐയും കൂടും.

Leave a Reply

Your email address will not be published. Required fields are marked *