തപസ്യ കലാസാംസ്കാരിക വേദി തിരുവനന്തപുരം യൂണിറ്റിന്റെ ഉദ്ഘാടനവും ആദരണ സഭയും ജില്ലാ ഉപാധ്യക്ഷൻ മുക്കംപാലം മൂട് രാധാകൃഷ്ണൻ നിർവഹിച്ചു

Spread the love

തിരുവനന്തപുരം : തപസ്യ കലാസാംസ്കാരിക വേദി തിരുവനന്തപുരം യൂണിറ്റിന്റെ ഉദ്ഘാടനവും ആദരണ സഭയും ജില്ലാ ഉപാധ്യക്ഷൻ മുക്കംപാലം മൂട് രാധാകൃഷ്ണൻ നിർവഹിച്ചു. തുടർന്ന്വാസുന്ന ടെലിഫിലിം ലോകത്തെ നാല്പത് രാജ്യങ്ങളെ പിന്തള്ളി ഓസ്കാർ സെലക്ഷൻ കമ്മറ്റിയിൽ തെരഞ്ഞെടുത്തതിൽ പരമേശ്വരൻ കുരിയാത്തിയെ ആദരിച്ചു. ലോക സിനിമയിൽ മലയാളത്തിന്റെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് മലയാള നാടകവേദിക്ക് സമഗ്ര സംഭാവന നൽകിയെന്നും മുക്കം പാലമൂട് രാധാകൃഷ്ണൻ പറഞ്ഞു. ഇന്ന് കേരളത്തിൽ കൊടികളുടെ നിറങ്ങൾ നോക്കിയ അവാർഡ് കൊടുക്കുന്ന കാലമാണെന്നും ഇത്തരത്തിൽ നല്ല കലാകാരന്മാരെ ആദരിക്കുന്നില്ലെന്നും അവാർഡുകൾ രാഷ്ട്രീയങ്ങൾ ആണെന്ന് സാംസ്കാരിക കേരളത്തിന്റെ ജീർണ്ണതകളാണ് വ്യക്തികളെ നോക്കി അവാർഡ് കൊടുക്കുന്നത് എന്നും മുക്കം പാലമൂട് രാധാകൃഷ്ണൻ വ്യക്തമാക്കി. ജില്ലാ സമിതി അംഗം അനന്തകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിൻ ജനറൽ സെക്രട്ടറി ബാബു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി, സിറ്റി ജനറൽ സെക്രട്ടറി ബോബൻ സ്വാഗതം ആശംസിച്ചു, ശ്രീമതി വീണ, പൂജപ്പുര സതീഷ്, ആശംസകൾ അർപ്പിച്ചു. സമിതി അംഗം സുനിൽ ശ്രീകണ്ഠേശ്വരം നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *