ബാറ്റിൽഡോർ ആൾ കേരള സബ് : ജൂനിയർ ബാഡ്മിൻ പ്രൈസ്മണി ടൂർണ്ണമെന്റ് 2022

Spread the love

തിരുവനന്തപുരം : ബാറ്റിൽഡോർ ബാഡ്മിന്റൺ കോച്ചിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ കേരള ബാഡ്മിന്റൺ (ഷട്ടിൽ ) അസോസിയഷന്റെ അംഗീകാരത്തോടെ അഖില കേരള സബ്- ജൂനിയർ ബാഡ്മിന്റൺ മത്സരം ഡിസംബർ 29 ാം തീയതി ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള , സംസ്ഥാന അന്തർസംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് കഴിവ് തെളിയിച്ച കായിക താരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ഔപചാരിക ഉദ്ഘാടനം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് നിർവഹിക്കും.സമീപ ഭാവിയിൽ കേരളത്തിൽ സംഘടിപ്പിച്ചിട്ടുള്ള ക്യാഷ് പ്രൈസ് ടൂർണ്ണമെന്റുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ 250ൽപരം കായിക താരങ്ങൾ പങ്കെടുക്കുന്നു എന്നുള്ളതാണ് ഈ ടൂർണ്ണമെന്റിന്റെ പ്രത്യേകത. പതിനൊന്നു വയസ്സിനും , പതിമൂന്ന് വയസ്സിനും , പതിനഞ്ച് വയസ്സിനും താഴെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *