രാജ്യത്തെ 79-ാം സ്വാതന്ത്ര്യദിന പ്രധാനമന്ത്രി പതാക ഉയർത്തി
79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 75 വർഷമായി ഭരണഘടനയെ ഒരു വഴികാട്ടിയായ ‘വിളക്കുമാടം’ ആയി പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ദേശസ്നേഹികളായ സ്വാതന്ത്ര്യ സമര സേനാനികൾ മാത്രമല്ല, വിദേശ പണ്ഡിതരും ഭരണഘടനയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തിനും ഭരണഘടനയ്ക്കും വേണ്ടി ഡോ. ശ്യാമപ്രസാദ് മുഖർജി നടത്തിയ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.ഓപ്പറേഷൻ സിന്ദൂരിലെ സൈനികരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു, അവർ ശത്രുവിനെ “സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ” ശിക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിടിച്ചിൽ, ഭൂകമ്പം, മേഘസ്ഫോടനങ്ങൾ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ പരാമർശിച്ച മോദി, അത്തരം പ്രതിസന്ധികളിൽ സായുധ സേനയും രക്ഷാപ്രവർത്തകരും നടത്തിയ അക്ഷീണ പരിശ്രമത്തെ പ്രശംസിച്ചു.ഇന്ത്യ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഏകദേശം 200 വർഷത്തോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30-ഓടെ ഡൽഹിയിലെ ചെങ്കോട്ടയിലെത്തി. ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ് 2014-ൽ അധികാരമേറ്റതിന് ശേഷം ഇത് പ്രധാനമന്ത്രി മോദിയുടെ തുടർച്ചയായ 12-ാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ്. ഈ ദിവസങ്ങളിൽ പ്രധാനമന്ത്രി ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളും വർണ്ണാഭമായ തലപ്പാവും എപ്പോഴും ശ്രദ്ധാകേന്ദ്രമാണ്.