ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) ജില്ല കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം സാഹിത്യ രത്നം ചെറമംഗലം ശിവദാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളെ അദ്ദേഹം അനുസ്മരിച്ചു.സംസ്ഥാന കമ്മിറ്റി ഓഫീസിൽ രാവിലെ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ചു. ജെ.എം.എ. നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.സംസ്ഥാന കോഡിനേറ്റർ റോബിൻസൺ, സംസ്ഥാന ട്രഷറർ എം. ജോസഫ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി. ത്രിലോചനൻ, രവി കല്ലുമല, രഘുത്തമൻ നായർ, നവാസ്, ഷീജ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്വാഗതവും ജില്ലാ ട്രഷറർ സി. ബിനു കൃതജ്ഞതയും അറിയിച്ചു.