കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. കൊല്ലം ഓയൂര്‍ കുരിശുംമൂട്ടിലാണ് സംഭവം നടന്നത്. കൊട്ടാരക്കര ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ഇന്ന് രാവിലെ 6.30ഓടെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് അവശനിലയില്‍ കണ്ടെത്തിയത്.കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. കൊല്ലം ഓയൂര്‍ കുരിശുംമൂട്ടിലാണ് സംഭവം നടന്നത്. കൊട്ടാരക്കര ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ഇന്ന് രാവിലെ 6.30ഓടെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് അവശനിലയില്‍ കണ്ടെത്തിയത്.കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കകളൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ നിജസ്ഥിതിയും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.