ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് പെട്ടെന്ന് പുക ഉയർന്നു : ഒരാൾ പുറത്തേക്ക് ചാടി
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് പെട്ടെന്ന് പുക ഉയർന്നു . പരിഭ്രാന്തരായ യാത്രക്കാരിൽ ഒരാൾ ബസ്സിന്റെ ചില്ല് പൊളിച്ച് പുറത്തേക്ക് ചാടി. ഇയാൾക്ക് ചെറിയ പരിക്കേറ്റു. ഇന്ന് രാവിലെ 8:30 ന് കുന്നംകുളം പാറേമ്പാടത്ത് വെച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബ്ലൂ ഡയമണ്ട് എന്ന സ്വകാര്യ ബസ്സിലാണ് സംഭവം ഉണ്ടായത്. പാറേമ്പാടത്ത് എത്തുമ്പോൾ ബസ്സിന്റെ അടിഭാഗത്തുനിന്നും പെട്ടെന്ന് പുക ഉയരുകയായിരുന്നു. ഇതോടെ ഡ്രൈവർ ബസ് നിർത്തുകയും പരിഭ്രാന്തരായി യാത്രകൾ പുറത്തേക്ക് ഇറങ്ങുകയും ചെയ്തു.ബസ്സിന്റെ ഡീസൽ ടാങ്ക് പൈപ്പ് പൊട്ടിയാണ് അപകടമുണ്ടായത്.വിവരമറിഞ്ഞ ഉടൻ കുന്നംകുളം ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കുന്നംകുളം പോലീസും സ്ഥലത്തെത്തി. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് കുറച്ചുനേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.