വെളിയങ്കോടിന്റെ ആകാശനക്ഷത്രത്തിന് ആദരവോടെ സ്വീകരണം
വെളിയങ്കോട്: രാജ്യാന്തര ആകാശത്തിനൊരു അഭിമാനമായി മാറിയ ആദിൽ സുബി ചാന്തിപുറം എന്ന യുവാവിന് ഊരാവേശമുണർത്തിയ സ്വീകരണവും ആദരവ് നിറഞ്ഞ ചടങ്ങും സംഘടിപ്പിച്ചു. EASA യെൽ നിന്നും ATPL (Airline Transport Pilot Licence) നേടിയാണ് അദ്ദേഹം ഒരു വിദേശവിമാനപൈലറ്റായി മാറിയത്.
“ഖത്തർ വെളിച്ചം വെളിയങ്കോട് “സംഘടിപ്പിച്ച ചടങ്ങിൽ ആദിൽ സുബി ക്ക് സ്വീകരണം നൽകി.
ഹുസൈൻ പിലാശ്ശേരി ( ഘടകം സെക്രട്ടറി) വരവേല്‍പ്പ് അറിയിച്ചു.
ചടങ്ങിന് ലത്തീഫ് എൻ പി (ഖത്തർ ജനറൽ സെക്രട്ടറി) അധ്യക്ഷനായി.
കവി രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനറൽ സിക്രട്ടറി ലത്തീഫ് എൻപി ഖത്തർ വെളിച്ചം വെളിയംങ്കോടിൻ്റെ ഉപഹാരം കൈമാറി
ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട്
താജുന്നിസ (പെരുമ്പടപ്പ് ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ)
സുമിത രതീഷ് (വെളിയങ്കോട് പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ)
മുഹമ്മദ് ടിവി (മുൻ പഞ്ചായത്ത് മെമ്പർ) അലി കെ പിഎന്നിവർ സംസാരിച്ചു
സുബൈർ ചാന്തിപുറം (ഖത്തർ വെളിച്ചം കൾച്ചറൽ കോഡിനേറ്റർ)
ഷാജഹാൻ ചാന്തിപുറം, അബ്ബാസ് ചാന്തിപുറം, അഷ്റഫ് ചാന്തിപുറം, ബഷീർ അണ്ടിപ്പാട്ടിൽ, മുരളി എൻ എ ആദിൽ സുബി തുടങ്ങിയവർ സംബദ്ധിച്ചു .അസ്ലാം വി.പി. നന്ദി പറഞ്ഞു.