കുറ്റിയാനിക്കാട് മധു അനുസ്മരണം ചിതരജ്ഞൻ സ്മാരകത്തിൽ സി. ദിവാകരൻ ഉത്ഘാടനം ചെയ്യുന്നു
കുറ്റിയാനിക്കാട് മധു തൊഴിലാളി ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവ് -സി ദിവാകരൻ
………………………………………..
തിരു: ജൂലൈ 13
തൊഴിലാളി വർഗ്ഗ സമര പോരാട്ടങ്ങളിലൂടെതൊഴിലാളി ഹൃദയങ്ങളിൽ ഇടം പിടിച്ച നേതാവായിരുന്നു കുറ്റ്യാനിക്കാട് മധു എന്ന് മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായ സി ദിവാകരൻ പറഞ്ഞു.കുറ്റ്യാനിക്കാട് മധു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി വർഗ്ഗം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിമകൾ അല്ല കാറൽ മാക്സിന്റെ സന്ദേശങ്ങളാണ് തൊഴിലാളിവർഗ്ഗ പോരാട്ടത്തിന്റെ കരുത്ത്.അത് മനസ്സിലാക്കി പ്രവർത്തിച്ച നേതാക്കളിൽ ഒരാളായിരുന്നു കുറ്റ്യാനിക്കാട് മധു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ അസംഘടിതരും സംഘടിതരുമായ തൊഴിലാളികൾക്ക് വേണ്ടി ത്യാഗപൂർണ്ണമായ സമരത്തിന് നേതൃത്വം നൽകിയിട്ടുള്ള പ്രമുഖ വ്യക്തിത്വങ്ങളിൽ ഒന്നാണ് കുറ്റിയാനിക്കാട് മധു എന്നും അദ്ദേഹം പറഞ്ഞു.
യുവജനപ്രസ്ഥാനങ്ങളിലൂടെ തൊഴിലാളി പ്രസ്ഥാനത്തിൽ എത്തിയ സഖാവ് കുറ്റ്യാനിക്കാട് മധു എന്നും തൊഴിലാളികളുടെ മധു അണ്ണൻ ആയിരുന്നു.പാർലമെൻററി വ്യാമോഹം ഇല്ലാതെ തൊഴിലാളികൾക്ക് വേണ്ടിഅഹോരാത്രം പ്രവർത്തിച്ച നേതാക്കളുടെവിടപറയൽ സമകാലീന രാഷ്ട്രീയ ട്രേഡ് യൂണിയൻ മേഖലയിൽ വല്ലാത്ത വിടവ് സൃഷ്ടിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ചിത്തരഞ്ജൻ സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ എഐടിയുസി ജില്ലാ പ്രസിഡണ്ട് സോളമൻ വെട്ടുകാട് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ സ്വാഗതമാശംസിച്ചു.എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ സജിലാൽ ,എം ജി രാഹുൽ,മനോജ് ബി ഇടമന ,പി എസ് നായിഡു, സുനിൽ മതിലകം,കെ നിർമ്മലകുമാർ ,എം ശിവകുമാർ ,പട്ടം ശശിധരൻ,മൈക്കിൾ ബാസ്റ്റ്യൻ,അഭിലാഷ് ആൽബർട്ട് ,മുജീബ് റഹ്മാൻ ,ഡി ദീപ എന്നിവർ പ്രസംഗിച്ചു.
വിശ്വാസപൂർവ്വം
മീനങ്കൽ കുമാർ
സെക്രട്ടറി
പ്രസിദ്ധീകരണത്തിന്